പൂക്കോട് കോളേജിലെ സിദ്ധാർത്ഥന്റെ മരണം; സിബിഐ ഫോറൻസിക് സംഘം ഇന്ന് വയനാട്ടിലെത്തും
പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്‌ഥരും ഇന്ന് വയനാട്ടിലെത്തും. സി ബി ഐ ഫൊറൻസിക് സംഘമടക്കമുള്ളവരാണ് ഇന്ന് വയനാട്ടിലെ പൂക്കോട് കോളേജിലെത്തുന്നത്. കൂടാതെ സിദ്ധാര്‍ത്ഥന്റെ മരണ ദിവസം സ്ഥലത്തുണ്ടായിരുന്നവരോട് ഇന്ന് രാവിലെ 9 മണിക്ക് കോളേജിൽ ഹാജരാകണമെന്ന് സി ബി ഐ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തും.മൊഴി രേഖപെടുത്തിയതിനു ശേഷമാകും കേസിലെ തുടരന്വേഷണം നടത്തുകഅതേസമയം കേസ് കൊച്ചിയിലെ സി ബി ഐ കോടതിയിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സ്റ്റാൻഡിങ് കൗൺസിൽ കൽപ്പറ്റ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.കണ്ണൂരിൽ നിന്നെത്തിയ എസ്പിയുടെ നേതൃത്വത്തിലുള്ള നാലംഗ സിബിഐ സംഘമായിരുന്നു പ്രാഥമിക അന്വേഷണം നടത്തിയത്.കഴിഞ്ഞ ദിവസം സിദ്ധാര്‍ത്ഥന്റെ അച്ഛന്റെയും അമ്മാവന്റെയും വിശദമായ മൊഴിയെടുത്തിരുന്നു . വയനാട് വൈത്തിരിയിലെ സിബിഐ ക്യാമ്പ് ഓഫീസിലായിരുന്നു മൊഴിയെടുപ്പ് നടത്തിയത്.
No comments
Post a Comment