Header Ads

  • Breaking News

    വിഷു-റംസാൻ ചന്തകൾക്ക് അനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി; കൺസ്യൂമർ ഫെഡിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും



    ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പേരിൽ റംസാൻ – വിഷു ചന്തകൾക്ക് അനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി ചോദ്യം ചെയ്ത് കൺസ്യൂമർ ഫെഡ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാനമാകെ 280 ചന്തകൾ ആരംഭിക്കാൻ നടപടികൾ ആരംഭിച്ചതായും ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടിയപ്പോൾ നിഷേധിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഉത്സവ സീസണിലെ വിലക്കയറ്റം നിയന്ത്രിക്കാൻ കൺസ്യൂമർ ഫെഡ് സ്വീകരിച്ച നടപടികളെ തടസ്സപ്പെടുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ എന്നും അത് പുനപരിശോധിക്കണം എന്നുമാണ് ഹർജിയിലെ ആവശ്യം.മുൻപ് ഇത്തരം സന്ദർഭങ്ങളിൽ അനുമതി നൽകിയിരുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബഞ്ച് നാൽപത്തി ഏഴാമത്തെ ഐറ്റമായി ഹർജി പരിഗണിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാനത്തെ ചീഫ് ഇലക്ഷൻ ഓഫീസർ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് ഹർജി.വിഷു – റംസാൻ ചന്ത നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചുവെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹ്ബൂബ് പറഞ്ഞു. ടെൻഡർ നൽകി സാധന സാമഗ്രഗികൾ വാങ്ങിയതിനാൽ 17 കോടി രൂപയുടെ സാമ്പത്തിക നഷ്ടം കൺസ്യൂമർ ഫെഡിന് ഉണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad