മാഹിയിലെ പോളിങ്ങ് ബൂത്തുകൾ വനിതകൾ നയിക്കും
മയ്യഴി: പുതുച്ചേരി ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമായ മാഹിയിലെ 31 പോളിങ്ങ് ബൂത്തുകളും ഇത്തവണ വനിതകൾ നയിക്കും.സാധാരാണയായി ഒരു ബൂത്തിൽ ഒരു വനിത ഓഫീസർ മാത്രമാണുണ്ടാവുക.
എന്നാൽ ഇത്തവണ പ്രിസൈഡിങ്ങ് ഓഫീസർ, മൂന്ന് പോളിങ് ഓഫീസർമാർ, എം.ടി.എസ്, ഒരു പോലീസ് എല്ലാം വനിതകളായിരിക്കും. 200 ലേറെ വനിതകളായിരിക്കും മാഹിയിലെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കുക. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതിയോടെയാണ് മാഹിയിൽ അസി. റിട്ടേണിങ് ഓഫീസർ ഡി. മോഹൻ കുമാർ വേറിട്ട രീതിയിൽ പോളിങ്ങ് ബൂത്തുകൾ സജ്ജമാക്കിയത്. 19 നാണ് മാഹിയിൽ വോട്ടെടുപ്പ് നടക്കുന്നത്.
No comments
Post a Comment