കല്യാശ്ശേരിയിൽ വെടിപൊട്ടിക്കുന്നതിനിടെ തെങ്ങിന്റെ മണ്ടയില്‍ വീണ് തീപിടിച്ചു
തളിപ്പറമ്പ്: വെടിപൊട്ടിക്കുന്നതിനിടയില്‍ വീട്ടുമുറ്റത്തെ തെങ്ങിന് തീപിടിച്ചു.കല്യാശേരി കെല്‍ട്രോണ്‍ നഗറിലെ തണ്ടേന്‍ രാജീവന്റെ ഉടമസ്ഥതയിലുള്ള വീട്ടുമുറ്റത്തെ തെങ്ങിനാണ് തീപിടിച്ചത്.
ഇന്നലെ സന്ധ്യക്ക് 6.55 നായിരുന്നു സംഭവം.
ഇവിടെ വാടകക്ക് താമസിക്കുന്നത് നടുവില്‍ സ്വദേശി ജയരാജനും കുടുംബവുമാണ്.
റോക്കറ്റ് വെടി പൊട്ടിച്ചപ്പോള്‍ തെങ്ങിന്റെ മണ്ടയില്‍ വീണ് തീപിടിക്കുകയായിരുന്നു.
വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.
സേനാംഗങ്ങളായ എം.സജില്‍കുമാര്‍, സി.അഭിനേഷ്, വി.ആര്‍.നന്ദഗോപാല്‍, എ.അനൂപ് എന്നിവരും തീകെടുത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു. തെങ്ങ് പൂര്‍ണമായി കത്തിനശിച്ചു.
No comments
Post a Comment