അര നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം ഇന്ന്; ഇന്ത്യയിൽ ദൃശ്യമാകില്ല.
കണ്ണൂർ : ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഇന്ന് (ഏപ്രിൽ 8) സംഭവിക്കും. അഞ്ച് മണിക്കൂറിലധികം ദൈർഘ്യമേറിയ ഗ്രഹണമാണ് ദൃശ്യമാകുക. ഏകദേശം അൻപത് വർഷത്തിന് ശേഷമാണ് ലോകം ഇത്തരമൊരു സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നത്. അതേസമയം ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല.
അഞ്ച് മണിക്കൂർ 25 മിനിറ്റ് ആയിരിക്കും ഗ്രഹണത്തിന്റെ ദൈർഘ്യം. ഇതിൽ ഏഴര മിനിറ്റോളം ഭൂമിയിൽ ഇരുട്ട് വീഴും. അമേരിക്ക, കാനഡ, അയർലൻഡ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ഉച്ചയ്ക്ക് 2.15 മുതൽ സൂര്യഗ്രഹണം ദൃശ്യമാകും. ഇന്ത്യൻ സമയം അനുസരിച്ച്, രാത്രി 9.12 ന് ആരംഭിച്ച് പുലർച്ചെ 2.22 ന് അവസാനിക്കും. രാത്രിയായതിനാൽ ഇന്ത്യയിൽ ഗ്രഹണം ദൃശ്യമാകില്ല.ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. പൂർണ സൂര്യഗ്രഹണ സമയത്ത് സൂര്യപ്രകാശം ഭൂമിയിൽ പതിക്കാതെ ഭൂമി ഇരുട്ട് പരക്കും
No comments
Post a Comment