ജയിച്ചിട്ടും ആദ്യ നാലില്‍ കടക്കാനാവാതെ ഹൈദരാബാദ്; വിലങ്ങിട്ട് സിഎസ്‌കെ! പഞ്ചാബ് കിംഗ്‌സിന് തിരിച്ചടി
മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ജയിച്ചിട്ടും ആദ്യ നാലിലെത്താനാവാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണം ജയിച്ച ഹൈദരാബാദിന് ആറ് പോയിന്റാണുള്ളത്. കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സിനെ രണ്ട് റണ്‍സിന് തോല്‍പ്പിച്ചാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മൂന്നാം ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിനായി കഴിഞ്ഞ മത്സരത്തിലേതുപോലെ ശശാങ്ക് സിംഗും അശുതോഷ് ശര്‍മയും പൊരുതി നോക്കിയെങ്കിലും അവസാന ഓവറില്‍ പഞ്ചാബ് രണ്ട് റണ്‍സകലെ പൊരുതി വീണു.നിലവില്‍ തോല്‍വി അറിയാത്ത ഒരേയൊരു ടീം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് മാത്രമാണ്. ഒന്നാമതുള്ള രാജസ്ഥാന് നാല് മത്സരങ്ങളില്‍ എട്ട് പോയിന്റാണുള്ളത്. സീസണില്‍ ആദ്യ തോല്‍വിയേറ്റുവാങ്ങിയ കൊല്‍ക്കത്ത രണ്ടാം സ്ഥാനത്താണ്. ആറ് പോയിന്റാണ് അവര്‍ക്ക്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്ത ആദ്യ മൂന്നിലും ജയിച്ചിരുന്നു. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈക്ക് മൂന്ന് ജയമാണുള്ളത്. രണ്ട് തോല്‍വിയും. നിലവില്‍ ആറ് പോയിന്റുമായി ഹൈദരാബാദിന് മുന്നില്‍ നാലാമതാണ് ചെന്നൈ.
No comments
Post a Comment