മൈക്ക് ഒടിഞ്ഞ് വീണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം തടസപ്പെട്ടു
മൈക്ക് ഒടിഞ്ഞ് വീണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം തടസപ്പെട്ടു. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടന്റെ തലയോലപ്പറമ്പിലെ പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞ് വീണുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ പ്രസംഗം 5 മിനിട്ടോളം നേരം തടസപ്പെട്ടു. പിന്നീട് മൈക്ക് നന്നാക്കിയ ശേഷം മുഖ്യമന്ത്രി പ്രസംഗം തുടരുകയായിരുന്നു.
No comments
Post a Comment