Header Ads

  • Breaking News

    രോഹിത്തിന്റെ വെടിക്കെട്ട് സെഞ്ച്വറിയും രക്ഷിച്ചില്ല ;ചെന്നൈയ്‌ക്കെതിരെ മുംബൈയ്ക്ക് തോല്‍വി



    രോഹിത് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയ്ക്കും മുംബൈ ഇന്ത്യന്‍സിനെ ഐപിഎല്‍ എല്‍ ക്ലാസികോയില്‍ രക്ഷിക്കാനായില്ല. ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈയ്‌ക്കെതിരെ 20 റണ്‍സിനാണ് മുംബൈ പരാജയത്തിന് കീഴടങ്ങിയത്. രോഹിത് ശര്‍മ പൊരുതി നേടിയ സെഞ്ച്വറിയ്ക്ക് ഒപ്പം നില്‍ക്കാനോ താരത്തിന് പിന്തുണ നല്‍കാനോ മുംബൈയുടെ മറ്റ് താരങ്ങള്‍ക്ക് കഴിയാതെ പോയ കാഴ്ചയാണ് ഇന്ന് കണ്ടത്

    ആദ്യ ഇന്നിംഗ്‌സില്‍ ഗെയ്ക്വാദിന്റേയും ശിവം ദുബെയുടേയും അവസാന ഓവറിലെ ധോണി വെടിക്കെട്ടിന്റേയും കരുത്തിലാണ് മുംബൈ 206 എന്ന വലിയ വിജയലക്ഷ്യത്തിലെത്തിയത്.

    മുംബൈയുടെ ബാറ്റിംഗ് തുടക്കം മികച്ചതായിരുന്നു. ഇഷാന്‍ കിഷനൊപ്പം 70 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പുണ്ടാക്കി രോഹിത് ശര്‍മ. എന്നീല്‍ പിന്നീട് കൃത്യമായ ഇടവേളകളില്‍ മുംബൈയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായി.

    ഇംപാക്ട് പ്ലെയറായി ടീമിലെത്തി 4 ഓവറില്‍ വെറും 20 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റെടുത്ത പതിരനയാണ് മുബൈയുടെ വിജയം തടഞ്ഞത്. ഐപിഎല്ലിലെ തന്റെ രണ്ടാം സെഞ്ച്വറിയാണ് ഇന്ന് രോഹിത് ശര്‍മ നേടിയത്.

    No comments

    Post Top Ad

    Post Bottom Ad