ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ ആശുപത്രിയിൽ
വയനാട് ഇരുളം മാതമംഗലത്ത് മൂന്ന് പേരെ ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമം. മാതമംഗലം കുന്നുംപുറത്ത് സുമതി , മകൾ അശ്വതി, സുമതിയുടെ സഹോദരൻ്റെ ഭാര്യ ബിജി എന്നിവരെയാണ് ആക്രമിച്ചത്. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇവരുടെ ബന്ധു കുപ്പാടി സ്വദേശി ജിനുവിനെ അബോധാവസ്ഥയിൽ കണ്ടെത്തി. സമീപത്തെ തോട്ടത്തിലാണ് ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
No comments
Post a Comment