Header Ads

  • Breaking News

    തലശ്ശേരിയില്‍ പൂട്ടിയിട്ട കോഫി ഷോപ്പില്‍ മോഷണം; എസിയും സിസിടിവിയും അടക്കം തൂക്കി




    കണ്ണൂര്‍: തലശ്ശേരിയില്‍ നാളുകളായി പൂട്ടിയിട്ടിരിക്കുന്ന കടയില്‍ മോഷണം. ജില്ലാ കോടതി പരിസരത്തെ സെറ്റിനറി പാർക്കിലുള്ള മോൾട്ടൺ കോഫി ഷോപ്പിലാണ് മോഷണം.കടയിലെ സിസിടിവിയും രണ്ട് എസിയും അടക്കമുള്ള സാധനങ്ങള്‍ മോഷണം പോയിട്ടുണ്ട്. ഇലക്ട്രിക് സാധനങ്ങള്‍ ആണ് അധികവും പോയിട്ടുള്ളത്. പൂട്ടിക്കിടക്കുന്നതായതിനാല്‍ തന്നെ കടയ്ക്കകത്ത് പണമുണ്ടായിരുന്നില്ല. അതിനാല്‍ കടയില്‍ ഉപയോഗിച്ചിരുന്ന സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

    ആഴ്ചകളായി കോഫി ഷോപ്പ് അടച്ചിട്ടിരിക്കുകയാണ്. ഇക്കാര്യം മനസിലാക്കിയ ശേഷം ആസൂത്രിതമായി മോഷണം നടത്തിയെന്നാണ് സൂചന. പൊലീസ് അന്വേഷണമാരംഭിച്ചു.

    No comments

    Post Top Ad

    Post Bottom Ad