Header Ads

  • Breaking News

    ലോക്‌സഭാ തെരഞ്ഞെടുപ്പ് ; 'ഹരിത വർണ്ണ വിസ്മയം' തീർത്ത് ശുചിത്വ മിഷൻ




    കണ്ണൂർ :- ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതപെരുമാറ്റച്ചട്ടം പ്രചരിപ്പിക്കാൻ തുണിയിൽ ചിത്രങ്ങൾ ഒരുക്കി ജില്ലയിലെ ചിത്രകാരന്മാർ. ഡ്രോയിങ്ങ് ഓണ്‍ ക്ലോത്ത് -'ഹരിത വര്‍ണ്ണവിസ്മയം' എന്ന പേരിൽ ശുചിത്വമിഷന്റെ ആഭിമുഖ്യത്തിലാണ് ചിത്രരചന കൂട്ടായ്മ സംഘടിപ്പിച്ചത്.ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഗിന്നസ് വിജയി അനജ് കെ. നാറാത്ത് ഉൾപ്പെടെ ജില്ലയിലെ 15 ഓളം ചിത്രകാരന്മാർ പരിപാടിയിൽ പങ്കാളികളായി. ഹരിത കർമ്മ സേനയെ വിഷയമാക്കി നാലാം ക്ലാസുകാരി ആരുഷിയും പെരളശ്ശേരിയിലെ ഡി പ്രിയങ്കയും വരച്ച ചിത്രങ്ങൾ ചിന്തയിൽ പാേലും ഹരിത സന്ദേശം വേണമെന്ന് ഓർമ്മപ്പെടുത്തി സുരേഷ് ബാബു പാനൂർ ഒരുക്കിയ ഇല്ലസ്ട്രേഷൻ തുടങ്ങി ഹരിതപെരുമാറ്റച്ചട്ടം പ്രമേയമാക്കി ഒരുക്കിയ വിവിധ ചിത്രങ്ങൾ പരിപാടിയിൽ ശ്രദ്ധേയമായി.

    കലക്ടറേറ്റ് പരിസരത്തുള്ള മതിലിലാണ് 20 മീറ്റര്‍ നീളമുള്ള ക്യാൻവാസ് ഒരുക്കിയത്. എ ഡി എം കെ നവീൻ ബാബു ഉദ്ഘാടനം ചെയ്തു.അസിസ്റ്റൻറ് കലക്ടർ അനൂപ് ഗാർഗ്‌ മുഖ്യതിഥിയായി.ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസറും ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്ററുമായ കെ എം സുനിൽകുമാർ അധ്യക്ഷത വഹിച്ചു. നവകേരളം കാമ്പയിൻ ജില്ലാ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ പി സുനിൽ ദത്തൻ , ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ കെ അജയകുമാർ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ഇ കെ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.അനജ് കെ നാറാത്ത്,ബിജു കൊയ്യോട്,എൻ കെ നിഖില ,ടി ഭാഗ്യനാഥ് ,ആരാധ്യ ഗിരീഷ്,ഡി പ്രിയങ്ക,സൂര്യ ദിനേശൻ ,പി ആരുഷി ,സാബു മാസ്റ്റർ മണിയൂർ, സുരേഷ് ബാബു പാനൂർ , കെ വി സഞ്ജീവ് , പി ആകാശ്, അനുശ്രീ, കീർത്തന , ഹൃദ്യ എന്നിവർ ചിത്രരചനയിൽ പങ്കാളികളായി.

    No comments

    Post Top Ad

    Post Bottom Ad