Header Ads

  • Breaking News

    ലോകാരോഗ്യ വാരാചരണത്തോടനുബന്ധിച്ച് ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു


    പഴയങ്ങാടി:   മിതമായതും.ഹിത'മായതുമായ  ആഹാരരീതിയും' സന്തോഷകരമായ ശാരീരകമാനിസിക  ദിനചര്യകളും ചിട്ടയായ വ്യായാമവുമാണ്  മെച്ചപ്പെട്ട ആരോഗ്യത്തിൻ്റെ  അടിസ്ഥാന രഹസ്യംഎന്ന് പ്രമുഖ ആയുർവേദ ഡോകടറും ദൃശ്യ ക്ലിനിക്ക് ഡയരക്ടറുമായ ദൃശ്യ അരുൺ രാജ്  പറഞ്ഞു. ഐ.സി.ഡി.എസ് സംഘടിപ്പിക്കുന്ന ലോകാരോഗ്യ വാരാചരണത്തോടനുബന്ധിച്ച്അടുത്തില അങ്കൺവാടിയും ശാസ്ത്ര ഷെൽട്ടർ ഹോമും ചേർന്ന് സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കയായിരുന്നുഅവർ .

    വർദ്ധിച്ചു വരുന്നസ്ത്രീജന്യ രോഗങ്ങൾക്ക് ഒരു പ്രധാനകാരണം വ്യായാമക്കുറവു കൂടിയാണെന്നും അവർ കൂട്ടിച്ചേർത്തു .ഷെൽട്ടർ ഹോം സുപ്രണ്ട് എൻ.സുജയുടെ അദ്ധ്യക്ഷതയിൽ  ശാസ്ത്ര ഡയ രക്ടർ വി.ആർ.വി. ഏഴോം പരിപാടി ഉദ്ഘാടനം ചെയ്ത വിജിന. കെ.വി, ഗീത.എ.വി, കവിത കെ.വി, ജോയൽ ജോൺ ,ലളിതകുമാരി.ടി.പി,മേരിസബാസ്റ്റ്യൻ ,അമൃത ഒ.കെ ,ലക്ഷ്മി ബി.എ ,ഇന്ദിര, പ്രിൻസി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. രമീഷ.കെ.വി സ്വാഗതവും രമണി .ടി വി. നന്ദിയും പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad