സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി ലൈസൻസ് ; നിർദേശം സർക്കാർ പിൻവലിച്ചു
തിരുവനന്തപുരം :- സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കണമെന്ന നിർദേശം സർക്കാർ പിൻവലിച്ചു. ഹോട്ടൽപോലെ കച്ചവടമെന്ന നിലയിലല്ല സ്കൂളുകളിൽ ഉച്ചഭക്ഷണം വിളമ്പുന്നതെന്നു കണക്കിലെടുത്താണ് പിന്തിരിയാനുള്ള തീരുമാനം.
ഇക്കാര്യം വ്യക്തമാക്കി പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. സ്കൂൾ ഉച്ചഭക്ഷണപദ്ധതി നടത്തുന്ന സ്കൂളുകളിലെ പ്രധാനാധ്യാപകർ ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുത്തിരിക്കണമെന്ന് ഏതാനും മാസങ്ങൾക്കു മുമ്പ് നിർദേശം പുറപ്പെടുവിച്ചിരുന്നു. 2021-ലെ ഭക്ഷ്യസുരക്ഷാ ചട്ടത്തിലെ വ്യവസ്ഥയനുസരിച്ചായിരുന്നു ഈ നിർദ്ദേശം.
No comments
Post a Comment