Header Ads

  • Breaking News

    താമസസ്ഥലത്ത് വാടകവസ്തു നിർമ്മാണം: യുവാവിനെതിരെ വളപട്ടണം പോലീസ് കേസെടുത്തു.



    വളപട്ടണം: താമസസ്ഥലത്ത് സ്ഫോടകവസ്തു നിർമ്മാണം യുവാവിനെതിരെ കേസ്. അഴീക്കോട് മീൻകുന്നിലെ രാജേഷിനെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്.ഇന്നലെ ഉച്ചക്ക് 2.30 മണിയോടെ രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ.എ. നിതിനും സംഘവും നടത്തിയ റെയ്ഡിലാണ് മീൻകുന്നിലെ വീട്ടിൽ നിന്നും ബോംബുണ്ടാക്കാൻ സൂക്ഷിച്ച സൾഫർ, നൈട്രേറ്റ്, തിരികൾ,ചാർക്കോൾ, ചാക്ക് നൂൽ, എന്നിവ കണ്ടെത്തിയത്. സ്ഫോടകവസ്തുക്കൾ കസ്റ്റഡിയിലെടുത്ത പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.പോലീസ് റെയ്ഡിനെ തുടർന്ന് പ്രതി ഒളിവിൽ പോയി.

    No comments

    Post Top Ad

    Post Bottom Ad