യു.പി സ്വദേശി ബക്കളത്തെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു
തളിപ്പറമ്പ് : ജോലിക്കിടെ കുഴഞ്ഞുവീണ അതിഥിതൊഴിലാളി മരിച്ചു. ഉത്തര്‍ പ്രദേശ് ഉന്നാവോ സ്വദേശി വിനോദ്കുമാര്‍(28) ആണ് മരിച്ചത്. അഞ്ചാംപീടിക ചന്ദ്രോത്ത് വീട്ടില്‍ സി.സുമേഷിന്റെ കീഴില്‍ ബക്കളം ഉഡുപ്പയില്‍ കോണ്‍ക്രീറ്റ് നിര്‍മ്മാണ ജോലി ചെയ്തുവരികയായിരുന്നു. രാവിലെ 11 മണിയോടെയാണ് വിനോദ്കുമാര്‍ പണിസ്ഥലത്ത് കുഴഞ്ഞുവീണത്. ഉയന്‍ കണ്മഊര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് ചികില്‍സ നടത്തിയെങ്കിലും വൈകുന്നേരം ആറോടെ മരണപ്പെട്ടു.
No comments
Post a Comment