Header Ads

  • Breaking News

    വയനാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍; ഫെലിസ് നസീര്‍ ആത്മഹത്യ ചെയ്തത് ആശുപത്രി ക്യാമ്പസിലെ വസതിയില്‍



    വയനാട് മേപ്പാടിയിലെ ആംസ്റ്റര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ഫറോക്ക് സ്വദേശിയായ ഡോ. കെ.ഇ.ഫെലിസ് നസീര്‍ (31) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആശുപത്രി ക്യാമ്പസിലെ വസതിയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ച് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, വെകിട്ട് അഞ്ചരയോടെ അവരുടെ മരണം സ്ഥിരീകരിച്ചു.

    ഡോക്ടര്‍മാരില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യാ പ്രവണത തടയാനും ബോധവത്കരണം നടത്താനുമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷനിലെ കൗണ്‌സിലറായിരുന്നു ഫെലിസ്. ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗം അസി.പ്രൊഫസറായിരുന്നു കെ.ഇ.ഫെലിസ് നസീര്‍.

    No comments

    Post Top Ad

    Post Bottom Ad