മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ?, കൈറ്റ് വിക്ടേഴ്‌സില്‍ ഇന്നുമുതല്‍ പരിശീലനം, വിശദാംശങ്ങള്‍ kite victers
ഇതോടൊപ്പം കുട്ടികള്‍ക്ക് പരിശീലനത്തിനു entrance.kite.kerala.gov.in എന്ന പ്ലാറ്റ്‌ഫോമും ഉണ്ടായിരിക്കും. ചോദ്യാവലികള്‍, അസൈന്‍മെന്റുകള്‍, മോക് ടെസ്റ്റ് എന്നിവ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയായിരിക്കും. ഒരു ചോദ്യത്തിന്റെ ഉത്തരത്തിന് നല്‍കുന്ന ഓപ്ഷനുകളിലൂടെ മറ്റ് നാല് ആശയങ്ങള്‍ കൂടി പഠിക്കുന്ന തരത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. പഴയ ചോദ്യ പേപ്പറുകളുടെ ഉത്തരങ്ങള്‍ക്കൊപ്പം പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തിയാവും അവതരിപ്പിക്കുക.
രാത്രി 7 മണി മുതല്‍ 11 മണി വരെ യഥാക്രമം കണക്ക്, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിങ്ങനെയാണ് ക്ലാസുകള്‍. ഇതേ ക്രമത്തില്‍ അടുത്ത ദിവസം രാവിലെ 7 മണി മുതല്‍ 11 മണി വരെയും ഉച്ചയ്ക്ക് 1 മണി മുതല്‍ 5 മണി വരെയും രണ്ടു തവണ പുനഃസംപ്രേഷണം ഉണ്ടാവും.
ഓരോ വിഷയത്തിനും ഒരു മണിക്കൂര്‍ വീതമുള്ള 30 മണിക്കൂര്‍ ക്ലാസുകളാണ് (മൊത്തം 120 മണിക്കൂര്‍) ടെലികാസ്റ്റ് ചെയ്യുക. ഓരോ ക്ലാസും ടെലികാസ്റ്റ് ചെയ്യുന്നതനുസരിച്ചായിരിക്കും മോക്ക് ടെസ്റ്റും അസൈന്‍മെന്റും നല്‍കുക. സ്‌കോര്‍ നോക്കി കുട്ടികള്‍ക്ക് മെച്ചപ്പെടാനുള്ള അവസരം ഉണ്ട്.
കൈറ്റ് വിക്ടേഴ്സ് ചാനലിലും യൂട്യൂബിലും പരിപാടികള്‍ എല്ലാവര്‍ക്കും കാണാം. സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളിലെ ഈ വര്‍ഷം പ്ലസ് ടു പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്‌കൂള്‍ അഡ്മിഷന്‍ നമ്പറും ജനന തീയതിയും നല്‍കി പോര്‍ട്ടല്‍ ഉപയോഗിക്കാമെന്ന് കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.
No comments
Post a Comment