കാസർഗോഡ് ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്
കാസർഗോഡ്: കാഞ്ഞങ്ങാട് വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവർച്ച നടത്തി വഴിയിൽ ഉപേക്ഷിച്ച പ്രതിയെ കുറിച്ച് വിവരം കിട്ടിയതായി പോലീസ്. പ്രതി കുടക് സ്വദേശിയായ യുവാവിനെ പോലീസ് തിരിച്ചറിഞ്ഞു.
പ്രതിയുടെ സിസിടിവി ദൃശ്യം ശ്രദ്ധയിൽപെട്ട ബന്ധുവാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇയാൾ നേരത്തെയും പോക്സോ കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കേസിൽ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തയാൾ പ്രതിയല്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
No comments
Post a Comment