സ്മാർട്ട് സിറ്റി റോഡുകൾ ജൂൺ 15ഓടെ സഞ്ചാരയോഗ്യമാക്കും: മന്ത്രി വി ശിവൻകുട്ടി
സ്മാർട്ട് സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. മഴക്കെടുതി ഉണ്ടായ ഇടങ്ങൾ പൂർവ്വസ്ഥിതിയിൽ ആക്കുമെന്നും മന്ത്രി പറഞ്ഞു.
മഴക്കാലപൂർവ്വ ശുചീകരണം വൈകിയിട്ടില്ല എന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി. തലസ്ഥാന നഗരിയിൽ പെട്ടെന്നുണ്ടായ വെള്ളക്കെട്ട് അല്ല പണ്ടും ഇതേ പോലെ വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്.ചെറിയ കാര്യങ്ങൾ വലുതായി കാണിക്കുന്നുവെന്നും
തെറ്റിദ്ധാരണയുണ്ടാക്കുന്ന വാർത്തകൾ മാധ്യമങ്ങൾ കൊടുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.സ്കൂൾ തുറക്കുന്നതിന് മുൻപേ റോഡുകൾ സഞ്ചാരയോഗ്യമാക്കും 16 റോഡുകൾ പൂർത്തീകരിച്ചുവെന്നും ഇനി 10 റോഡുകൾ ആണുള്ളത് എന്നും അത് 90% പണി പൂർത്തിയായി ഉടനെ സഞ്ചാരയോഗ്യമാക്കുമെന്നും മന്ത്രി പറഞ്ഞു .
No comments
Post a Comment