ഹജ്ജ് തീർത്ഥാടകർക്ക് മദീനയിൽ 18 ആശുപത്രികൾ സജ്ജം
റിയാദ് :- ഈ വർഷത്തെ ഹജ്ജ് സീസണിൽ തീർഥാടകർക്ക് സേവനം നൽകുന്നതിനായി 18 ആശുപത്രികളും മെഡിക്കൽ സെന്‍ററുകളും ഒരുക്കിയിട്ടുണ്ടെന്ന് മദീന ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു.
നൂതന മെഡിക്കൽ ഉപകരണങ്ങൾ, ലബോറട്ടറികൾ, രക്തബാങ്കുകൾ, ആവശ്യമായ ഹജ്ജ് വാക്സിനേഷനുകൾ, . എമർജൻസി കെയർ സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്ന ഈ ആശുപത്രികളിലും മെഡിക്കൽ സെന്‍ററുകളിലുമായി 20,000 ലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് മദീന ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു.
No comments
Post a Comment