വൈദ്യുതിക്ക് ജൂണിലും യൂണിറ്റിന് 19 പൈസ സർച്ചാർജ് തുടരും
തിരുവനന്തപുരം :- വൈദ്യുതിക്ക് ജൂണിലും യൂണിറ്റിന് 19 പൈസ സർച്ചാർജ് തുടരും. ജൂണിൽ 10 പൈസ ഈടാക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചു. റെഗുലേറ്ററി കമ്മിഷൻ നേരത്തേ അനുവദിച്ച ഒമ്പതു പൈസ ഈടാക്കുന്നതും തുടരും. ഇത് രണ്ടും ചേർത്താണ് 19 പൈസ. മേയിലും 19 പൈസ ഈടാക്കുന്നുണ്ട്.
ഏപ്രിലിൽ വാങ്ങിയ വൈദ്യുതിക്ക് ഉത്പാദനത്തിനുള്ള ഇന്ധനച്ചെലവ് കൂടിയതിനാൽ അധികം നൽകേണ്ടിവന്ന 26.55 കോടി ഈടാക്കാനാണ് കെ.എസ്.ഇ.ബി 10 പൈസ ചുമത്തുന്നത്.
No comments
Post a Comment