കീം 2024: അഡ്മിറ്റ് കാര്‍ഡ് പുറത്ത്; ജൂണ്‍ അഞ്ചുമുതല്‍ പരീക്ഷ ആരംഭിക്കും
തിരുവനന്തപുരം: കേരള എൻജിനീയറിങ് ആർക്കിടെക്ചർ ആൻ്റ് മെഡിക്കല്‍ എൻട്രൻസ് പരീക്ഷ (കീം 2024 - KEAM 2024) യുടെ അഡ്മിറ്റ് കാർഡ് പുറത്ത്.
കമ്മീഷണർ ഫോർ എൻട്രൻസ് എക്സാമിനേഷൻസ് ആണ് അഡ്മിറ്റ് കാർഡ് പുറത്തിറക്കിയത്. ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.inല്‍നിന്ന് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികള്‍ക്ക് അഡ്മിറ്റ് കാർഡ് ഡൗണ്ലോഡ് ചെയ്യാം.
എഞ്ചിനീയറിങ്, ഫാർമസി കോഴ്സുകളിലേക്ക് അപേക്ഷിച്ചിരിക്കുന്ന ഉദ്യോഗാർഥികള്‍ക്ക് ആപ്ലിക്കേഷൻ നമ്ബർ, പാസ്‍വേഡ് എന്നിവ നല്‍കി അഡ്മിറ്റ് കാർഡ് ഡൗണ്ലോഡ് ചെയ്യാം. അതേസമയം മെഡിക്കല്‍, ആർക്കിടെക്ചർ കോഴ്സുകളിലേക്ക്അപേക്ഷിച്ചിരിക്കുന്ന ഉദ്യോഗാർഥികളുടെ അഡ്മിറ്റ് കാർഡ് പിന്നീടാകും പുറത്തിറക്കുക.
No comments
Post a Comment