250 സ്‌കൂളുകൾ സൂപ്പർ ക്ലീൻ
പൊടിയും മാറാലയും പിടിച്ച ക്ലാസ് മുറികൾ.കാടുമൂടിയ പരിസരങ്ങളിൽ ഇഴയുന്ന പാമ്പും പഴുതാരയും.അവധിക്കാലത്ത് പൂട്ടിക്കിടന്ന സ്‌കൂളുകളിലെ കാഴ്‌ച ഇതായിരുന്നു. പുതിയ അധ്യയനവർഷത്തിലേക്ക് കുട്ടികളെത്തുമ്പോൾ ജില്ലയിലെ സ്‌കൂളുകൾ മുഴുവൻ പുതുപുത്തനാക്കുന്ന ദൗത്യത്തിലാണ് ഡിവൈഎഫ്ഐ. യൂത്ത് ബ്രിഗേഡുകൾ.ജില്ലയിലെ 250 സ്‌കൂളുകളാണ് ശുചിയാക്കിയത്.
ക്ലാസ് മുറികൾ വെള്ളമൊഴിച്ച് വൃത്തിയാക്കിയും മേശയും കസേരയും ബെഞ്ചുമെല്ലാം പൊടികളഞ്ഞും ഓരോ ക്ലാസ് മുറിയും ശുചിയാക്കി. കാടുമൂടിക്കിടന്ന പരിസരങ്ങളെല്ലാം വൃത്തിയാക്കി പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ച് ശുചിയാക്കി. ഓരോ വിദ്യാലയവും പ്രവേശനോത്സവത്തിനായി ഒരുങ്ങി. പ്രവേശനോത്സവം ഗംഭീരമാക്കാനുള്ള പിടിഎയുടെയും അധ്യാപകരുടെയും ശ്രമത്തിനൊപ്പമുള്ള ഡിവൈഎഫ്ഐയുടെ ഇടപെടൽ പ്രശംസ പിടിച്ചു പറ്റി.
ഡിവൈഎഫ്ഐ പെരിങ്ങോം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 11 സ്കൂളുകളും പയ്യന്നൂർ ബ്ലോക്കിൽ 33 സ്കൂളുകളും ശുചീകരിച്ചു.
മാടായി ബ്ലോക്കിൽ 27 ഉം ആലക്കോട് ബ്ലോക്കിൽ മൂന്നും തളിപ്പറമ്പ് ബ്ലോക്കിൽ 16ഉം ശ്രീകണ്ഠപുരം ബ്ലോക്കിൽ ഏഴും മയ്യിൽ ബ്ലോക്കിൽ 32ഉം പാപ്പിനിശ്ശേരി ബ്ലോക്കിൽ മൂന്നും കണ്ണൂർ ബ്ലോക്കിൽ എട്ടും സ്‌കൂളുകൾ ശുചീകരിച്ചു. എടക്കാട് മൂന്നും അഞ്ചരക്കണ്ടിയിൽ ഏഴും പിണറായിയിൽ 20ഉം തലശേരി ബ്ലോക്കിൽ നിലവിൽ 19 സ്കൂളും 16 അങ്കണവാടികളും ശുചീകരിച്ചു. കൂത്തുപറമ്പ് ബ്ലോക്കിൽ നിലവിൽ 5 സ്കൂളും 3 അങ്കണവാടികളും ശുചീകരിച്ചു. മട്ടന്നൂർ ബ്ലോക്കിൽ 18 സ്കൂളു കൾ വൃത്തിയാക്കി. ജൂൺ രണ്ടിനും സ്കൂളുകൾ ശുചീകരിക്കും
No comments
Post a Comment