Header Ads

  • Breaking News

    പറന്നുകൊണ്ടിരിക്കെ വിമാനത്തിലിടിച്ചു, ജീവനറ്റ് നിലത്തു പതിച്ചത് 40 അരയന്ന കൊക്കുകള്‍




    മുംബൈ: ആകാശത്ത് പറക്കുന്നതിനിടെ വിമാനത്തിലിടിച്ച്‌ അരയന്ന കൊക്കുകള്‍ക്ക് ദാരുണാന്ത്യം. മുംബൈ-ദുബായ് എമിറേറ്റ്സ് വിമാനമാണ് കൂട്ടമായി പറക്കുകയായിരുന്ന അരയന്ന കൊക്കുകളെ ഇടിച്ചത്.

    മുംബൈയിലെ ഘാട്കോപ്പർ പ്രദേശത്തുവച്ചാണ് അപകടം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 310 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പക്ഷികള്‍ ഇടിച്ചതിനെ തുടർന്ന് വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചു. തുടർന്ന് വിമാനം മുംബൈ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി.

    മുംബൈയിലെ ഘാട്കോപ്പറിലെ ലക്ഷ്മിനഗർ പ്രദേശത്തുനിന്നും 40 അരയന്ന കൊക്കുകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. . കൂടുതല്‍ അരയന്നങ്ങള്‍ മരിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച്‌ വരികയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പക്ഷികളുടെ ജഡങ്ങള്‍ പല സ്ഥലത്തായി കണ്ടെത്തിയതായി നാട്ടുകാർ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വന്യജീവി സങ്കേതത്തിന് കുറുകെയുള്ള വൈദ്യുതിക്കമ്ബികള്‍ കാരണമാകാം അരയന്ന കൊക്കുകള്‍ ദിശമാറി സഞ്ചരിച്ച്‌ അപകടം ഉണ്ടായതെന്ന് പരിസ്ഥിതി പ്രവർത്തകനായ ഡി സ്റ്റാലിൻ പറഞ്ഞു


    No comments

    Post Top Ad

    Post Bottom Ad