Header Ads

  • Breaking News

    വാട്‌സ്ആപ്പിന്റെ പച്ച നിറത്തില്‍ മാറ്റം? ചാറ്റ് ബബിളില്‍ പുതിയ അപ്‌ഡേറ്റ്






    ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് ചാറ്റ് ബബിളിന്റെ തീം മാറ്റാമെന്നതാണ് പുതിയ അപ്‌ഡേറ്റ്. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ഉപയോക്താക്കള്‍ക്ക് ചാറ്റ് ഫീച്ചറില്‍ ഇഷ്ടാനുസൃതം മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചറെന്നും വാബീറ്റ് ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.

    പരമ്പരാഗതമായ പച്ച നിറത്തിലുള്ള തീമിന് പകരം പുതിയ നിറങ്ങള്‍ ഇഷ്ടാനുസൃതം സെറ്റ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചര്‍ ചാറ്റിങ് അനുഭവം മെച്ചപ്പെടുത്തുമെത്തും. ആപ്പ് പതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുമ്പോഴാകും ഫീച്ചര്‍ ലഭ്യമാകുക.

    അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ആപ്പിന്റെ പ്രൈമറി ബ്രാന്‍ഡിങ് നിറത്തില്‍ മാറ്റം വരുത്തുന്നതില്‍ പരീക്ഷണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരത്തില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് നീല നിറത്തിലുള്ള ചാറ്റ് ബബിളുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചിരുന്നു.

    No comments

    Post Top Ad

    Post Bottom Ad