Header Ads

  • Breaking News

    ഐപിഎൽ: മുംബൈ ഇന്ത്യൻസ് ജേഴ്സിയിൽ ഇന്ന് രോഹിത് അവസാന മത്സരത്തിന് ഇറങ്ങുന്നു?



    ഐപിഎല്ലിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും. രാത്രി 7.30ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. നിലവിൽ മത്സരഫലം അപ്രസക്തമാണെങ്കിലും അവസാന വിജയം നേടി ടൂർണമെന്റിൽ നിന്ന് മടങ്ങാനാണ് ഇരു ടീമും ശ്രമിക്കുന്നത്. ഇതിൽ മുംബൈ പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ്. കഴിഞ്ഞ മത്സരത്തിനു തൊട്ടു മുൻപുവരെ ലഖ്നൗവിന് പ്ലേഓഫ് സാധ്യതകൾ നിലനിന്നിരുന്നെങ്കിലും മത്സരത്തിലെ പരാജയം ലഖ്നൗവിനെ പ്ലേഓഫിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇന്ന് സമ്മർദ്ദം ഇല്ലാതെയാണ് ഇരു ടീമും കളത്തിലിറങ്ങുന്നത്.

    അതേസമയം മുംബൈയിൽ ജഴ്സിയിൽ രോഹിത് ശർമയുടെ അവസാന മത്സരമാണ് ഇന്ന് നടക്കുന്നതെന്നും വിലയിരുത്തേണ്ടി വരും. ഹാർദിക്കിന് ക്യാപ്റ്റൻസി നൽകിയതിനുശേഷം മുംബൈ ടീമിൽ വിഭാഗീയത ഉടലെടുത്തിട്ടുണ്ട്. കടുത്ത അഭിപ്രായവ്യത്യാസമാണ് രോഹിത് ശർമയ്ക്കും സൂര്യകുമാർ യാദവിനും ബുംറയ്ക്കുമൊക്കെയുള്ളത്. ഇതിൽ രോഹിത് പൂർണ അതൃപ്തനാണ്.

    നിലവിലെ റിപ്പോർട്ടുകൾ പ്രകാരം രോഹിത് അടുത്ത മെഗാ ലേലത്തിൽ പങ്കെടുക്കുമെന്നും പുതിയ ടീമിലേക്ക് ചേക്കേറുമെന്നുമാണ് അറിയാൻ കഴിയുന്നത്. ചിലപ്പോൾ വിരമിക്കാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. അങ്ങനെയെങ്കിൽ രോഹിത് ശർമയുടെ മുംബൈ ജേഴ്സിയിലെ അവസാന മത്സരം ആയിരിക്കും ഇന്ന് ലഖ്നൗവുമായി അരങ്ങേറുന്നത്. 


    ലഖ്നൗ ടീം:
    കെ എൽ രാഹുൽ(ക്യാപ്റ്റൻ),ക്വിൻ്റൺ ഡി കോക്ക്,നിക്കോളാസ് പൂറൻ,ആയുഷ് ബഡോണി,കൈൽ മേയേഴ്സ്,മാർക്കസ് സ്റ്റോയിനിസ്,ദീപക് ഹൂഡ,രവി ബിഷ്ണോയ്,നവീൻ ഉൾ ഹഖ്,ക്രുണാൽ പാണ്ഡ്യ,യുധ്വീർ സിംഗ്,പ്രേരക് മങ്കാട്,യാഷ് താക്കൂർ,അമിത് മിശ്ര,മാർക്ക് വുഡ്,മായങ്ക് യാദവ്, മൊഹ്സിൻ ഖാൻ,ദേവദത്ത് പടിക്കൽ, ശിവം മാവി,അർഷിൻ കുൽക്കർണി,എം സിദ്ധാർത്ഥ്,ആഷ്ടൺ ടർണർ,ഡേവിഡ് വില്ലി,മൊഹമ്മദ് അർഷാദ് ഖാൻ

    മുംബൈ ടീം:
    ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ),രോഹിത് ശർമ്മ,ഡെവാൾഡ് ബ്രെവിസ്,സൂര്യകുമാർ യാദവ്,ഇഷാൻ കിഷൻ,തിലക് വർമ്മ,ടിം ഡേവിഡ്,വിഷ്ണു വിനോദ്,അർജുൻ ടെണ്ടുൽക്കർ,ഷംസ് മുലാനി,നെഹാൽ വധേര,ജസ്പ്രീത് ബുംറ,കുമാർ കാർത്തികേയ,പിയൂഷ് ചൗള,ആകാശ് മധ്വാൾ,ജേസൺബെഹ്റൻഡോർഫ്, റൊമാരിയോ ഷെപ്പേർഡ്,ജെറാൾഡ് കോറ്റ്സി,ദിൽഷൻ മധുശങ്ക,ശ്രേയസ് ഗോപാൽ,നുവാൻ തുഷാര,നമന്ദിർ സിംഗ്,അൻഷുൽ കാംബോജ്,മുഹമ്മദ് നബി,ശിവാലിക് ശർമ്മ

    No comments

    Post Top Ad

    Post Bottom Ad