Header Ads

  • Breaking News

    മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാൻ നിര്‍ദ്ദേശം; എറിഞ്ഞാല്‍ കോടതി കേറാം





    കണ്ണൂർ: കാലവർഷത്തോടൊപ്പം പകർച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത മുൻനിർത്തി മാലിന്യനിർമ്മാർജ്ജം കാര്യക്ഷമമാക്കാൻ ജില്ലാഭരണകൂടം.പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ജില്ലാ കളക്ടർ അരുണ്‍ കെ.വിജയൻ നിർദ്ദേശിച്ചു.

    തദ്ദേശസ്വയംഭരണങ്ങള്‍ ഇത്തരക്കാരെക്കുറിച്ചുള്ള പരാതി പൊലീസിന് കൈമാറാനാണ് നിർദ്ദേശം.

    കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി നടക്കുന്ന മാലിന്യ നിർമ്മാർജന, ശുചീകരണ പ്രവർത്തനം അവലോകനം ചെയ്യാൻ ഇന്നലെ ജില്ലാകളക്ടർ യോഗം വിളിച്ചുചേർത്തിരുന്നു. എല്‍.എസ്.ജി ഡി ജോ.ഡയറക്ടർ സെറീന എ.റഹ്മാൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി സച്ചിൻ, ശുചിത്വ മിഷൻ ഡിസ്ടിക്‌ട് മിഷൻ കോ ഓർഡിനേറ്റർ കെ.എം.സുനില്‍കുമാർ, അഡീഷണല്‍ എസ്.പി പി.ബാലകൃഷ്ണൻ നായർ , വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു

    No comments

    Post Top Ad

    Post Bottom Ad