അരളികൾ പൂത്തുലഞ്ഞ് വിദ്യാലയങ്ങൾ; ആശങ്കയിൽ രക്ഷിതാക്കൾ
നാട്ടിൻ പുറത്തും നഗരത്തിലും പൂത്തുലഞ്ഞു നിൽക്കുകയാണ് അരളി. എന്നാൽ ഇപ്പോൾ ആശങ്കയിലാണ് രക്ഷിതാക്കളും നാട്ടുകാരും കാരണം ഇവയിൽ ഭൂരിഭാഗവും സ്കൂളുകൾക്കു മുൻവശത്താണ് ഉള്ളത്. എല്ലാം പൂത്തുലഞ്ഞു നിൽക്കുകയുമാണ്. വേനലവധി ആണെങ്കിലും അഡ്മിഷനായി നിരവധി വിദ്യാർത്ഥികളും സ്കൂളുകളിൽ എത്തുന്നുണ്ട്. ഇത് രക്ഷിതാക്കൾക്ക് ആശങ്കയ്ക്ക് ഇടയാക്കുന്നു. സ്റ്റുഡന്റസ്പോലീസ്, വിവിധ ക്ലബുകൾ,ഗ്രാമ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ പാദയോര സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായാണ് ഇത്തരം ചെടികൾ നട്ടുപിടിപ്പിച്ചിട് ഉള്ളത്. കൊച്ചുകുട്ടികൾ ഈ ഭംഗി കാണുമ്പോൾ പറിച്ചെടുക്കുക സ്വാഭാവികമാണ്. ഇത് രക്ഷിതാക്കളെ സംബന്ധിച്ച് ആശങ്ക തന്നെയാണ്.അധികൃതർ രക്ഷിതാക്കളുടെയും കുട്ടികളുടെയും ആശങ്ക മാറ്റുന്നതിനായുള്ള നടപടി ആരംഭിക്കണമെന്നാണ് ഏവരുടെയും ആവശ്യം.
കഴിഞ്ഞമാസം ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ഇവരുടെ വീടിനു പരിസരത്തെ അരളിച്ചെടിയുടെ ഇലയും പൂവും സൂര്യയുടെ രക്തസാംപിളും മൂന്നാഴ്ച മുൻപ് തിരുവനന്തപുരത്തെ ലാബിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കിട്ടിയിട്ടില്ല. അതു ലഭിച്ചാലേ അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നിരുന്നോ എന്നു സ്ഥിരീകരിക്കാനാകൂ. അതിനു ശേഷമാകും പൊലീസ് അന്തിമ റിപ്പോർട്ട് നൽകുക.
No comments
Post a Comment