Header Ads

  • Breaking News

    പുതിയ അധ്യായന വർഷം റഗുലർ കോളേജിന്റെ പ്രവേശന നോട്ടിഫിക്കേഷനോടൊപ്പം പ്രൈവറ്റ്, ഡിസ്റ്റൻസ് വിദ്യാർഥികളുടെയും അപേക്ഷ നേരത്തേ ക്ഷണിക്കണം; പാരലൽ കോളേജ് അസോസിയേഷൻ




    കണ്ണൂർ: പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന സമാന്തര മേഖലയിലെ വിദ്യാർത്ഥികളുടെ ആശങ്ക അകറ്റിക്കൊണ്ട് ഈ അദ്ധ്യയന വർഷം ജൂണിൽ തന്നെ പ്രവേശന ഉത്തരവിറക്കണമെന്ന് പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. യഥാസമയത്ത് പ്രവേശന ഉത്തരവ് ഇറങ്ങാത്തതിനാൽ പഠിക്കാനുള്ള അവസരത്തിനായി വിദ്യാർഥികൾ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകുന്ന അവസ്ഥയാണുള്ളത്. ഈ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ,യൂണിവേഴ്സിറ്റി അധികൃതരും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും,  റഗുലർ വിദ്യാർത്ഥികളോടൊപ്പം ഈ വർഷം തന്ന നാല് വർഷ ഡിഗ്രി സമ്പ്രദായം നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ.എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യു. നാരായണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി അനിൽകുമാർ, എൻ വി പ്രസാദ്, രാജേഷ് പാലങ്ങാട്ട്, ബാബു ഹരിദാസ്, വിപി നവാസ്, വിജി ബിജു, കെ രമേശൻ, സി നൗഫൽ, രമേശൻ കൊല്ലോൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.എൻ. രാധാകൃഷ്ണൻ (പ്രസിഡണ്ട്), രാജേഷ് പാലങ്ങാട്ട്, എൻ. വി പ്രസാദ് (വൈസ് പ്രസി), ടി.കെ. രാജീവൻ (സിക്രട്ടറി), കെ പ്രകാശൻ (ജോ : സിക്രട്ടറി), യു. നാരായണൻ (ട്രഷറർ).

    No comments

    Post Top Ad

    Post Bottom Ad