അഗളി വ്യൂ പോയിന്റ് കാണാനെത്തി വനത്തില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി
അട്ടപ്പാടി കണ്ടിയൂര്‍ മഞ്ഞച്ചോല വനപ്രദേശത്ത് കുടുങ്ങിയ വിനോദ സഞ്ചാരികളായ നാല് യുവാക്കളെ രക്ഷപ്പെടുത്തി. അഗളി മഞ്ചാചോല വ്യൂ പോയിന്റ് കാണാനെത്തിയതായിരുന്നു യുവാക്കള്‍. തുടര്‍ന്ന് കണ്ടിയൂര്‍ മലവാരത്തില്‍ അനധികൃതമായി പ്രവേശിച്ച യുവാക്കള്‍ മഴ പെയ്ത് ഇരുട്ട് മൂടിയതോടെ വനത്തില്‍ അകപ്പെടുകയായിരുന്നു.
മലപ്പുറം മേലാറ്റൂര്‍ സ്വദേശികളായ അഷ്‌കര്‍, സല്‍മാന്‍, സെഹാനുദ്ദിന്‍, മഹേഷ് എന്നീ യുവാക്കളായിരുന്നു വനത്തില്‍ അകപ്പെട്ടത്. യുവാക്കള്‍ വനത്തില്‍ അകപ്പെട്ടെന്ന വിവരം നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് അഗളി പൊലീസും ഫയര്‍ ഫോഴ്‌സും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി വനത്തില്‍ കുടുങ്ങിയവരെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവന്നു. കണ്ടിയൂര്‍ മലവാരത്തില്‍ അനധികൃതമായി പ്രവേശിച്ചതിന് യുവാക്കള്‍ക്കെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്ത യുവാക്കളെ ഇന്ന് അട്ടപ്പാടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
No comments
Post a Comment