ഗാർഹിക പീഡനം; മൂന്നു പേർക്കെതിരെ കേസ്
തളിപ്പറമ്പ്: വിവാഹ ശേഷം ലഭിച്ച സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കി
കൂടുതല്‍ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ
ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഗാർഹിക പീഡനത്തിന് പോലീസ് കേസെടുത്തു.
ആന്തൂര്‍ കോടല്ലൂരിലെ 43 കാരിയുടെപരാതിയിലാണ് ഭർത്താവ് കോൾമൊട്ടയിലെ പ്രേമരാജൻ, ഭർതൃസഹോദരി പ്രീത, ഭർത്താവ് ഗിരീഷ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.
2002 ഫെബ്രുവരി 6 ന് ആയിരുന്നു വിവാഹം.
വിവാഹസമയത്ത് ലഭിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി വില്‍പ്പന നടത്തുകയും സ്ത്രീധനമായി കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.
No comments
Post a Comment