Header Ads

  • Breaking News

    കനത്ത മഴ, മോശം കാലാവസ്ഥ; ട്രെയിനുകള്‍ വൈകിയോടുന്നു, വിവരങ്ങള്‍


    കനത്ത മഴയെയും മോശം കാലാവസ്ഥയെയും തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് വൈകിയോടുന്നത്.

    വൈകിയോടുന്ന ട്രെയിനുകളുടെ വിവരങ്ങള്‍

    ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് 1.45 മണിക്കൂര്‍ വൈകിയോടുന്നു
    അന്ത്യോദയ എക്‌സ്പ്രസ് 50മിനുറ്റ് വൈകിയോടുന്നു
    മലബാര്‍ എക്‌സ്പ്രസ് 1.45 മണിക്കൂര്‍ വൈകിയോടുന്നു
    തിരുപ്പതി- കൊല്ലം ട്രെയിന്‍ 20 മിനുറ്റ് വൈകിയോടുന്നു
    മൈസൂര്‍ -കൊച്ചുവേളി ട്രെയിന്‍ 50 മിനുറ്റ് വൈകിയോടുന്നു
    ഹംസഫര്‍ എക്‌സ്പ്രസ് 1.30 മണിക്കൂര്‍ വൈകിയോടുന്നു
    ജയന്തി, എല്‍ടിടി കൊച്ചുവേളി ട്രെയിനുകള്‍ 6 മണിക്കൂര്‍ വൈകിയോടുന്നു
    ഐലന്റ് എക്‌സ്പ്രസ് ഒരുമണിക്കൂര്‍ വൈകിയോടുന്നു
    ഇന്റര്‍സിറ്റി 25 മിനുറ്റ് വൈകിയോടുന്നു
    മുംബൈ സിഎസ്ടി എക്‌സ്പ്രസ് 15 മിനിറ്റ് വൈകിയോടുന്നു
    വഞ്ചിനാട് എക്‌സ്പ്രകസ് 5 മിനിറ്റ് വൈകിയോടുന്നു
    സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ, ജില്ലകളിലും മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്.

    അതിനിടെ വടക്കൻ കേരളത്തിന് സമീപം അറബിക്കടലിലുള്ള ന്യൂനമർദ്ദം ദുർബലമായി. ഇന്ന് ബംഗാൾ ഉൾക്കടലിൽ ‘റെമാൽ’ ചുഴലിക്കാറ്റ് രൂപപ്പെടും. ഞായറാഴ്ച ഇത് തീവ്ര ചുഴലിക്കാറ്റായി ബംഗ്ലാദേശ് തീരത്ത് പ്രവേശിക്കാൻ ആണ് സാധ്യത. കാറ്റുകളുടെ സ്വാധീനം കുറയുന്നതിന് അനുസരിച്ച് മഴ ശമിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ മാസം 31 ന് എത്തുമെന്ന് അറിയിച്ച കാലവർഷം അതിന് മുൻപ് തന്നെ കേരളത്തിൽ പ്രവേശിക്കാൻ സാധ്യത ഉണ്ട്.

    No comments

    Post Top Ad

    Post Bottom Ad