കൊവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനക’, തീരുമാനം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന കുറ്റസമ്മതത്തിന് ശേഷം
അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വെളിപ്പെടുത്തലിനു പിന്നാലെ കൊവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനക. ആഗോളതലത്തിൽ തന്നെ പിൻവലിക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ട്. ആസ്ട്രാസെനെകയും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ചേർന്ന് വികസിപ്പിച്ച വാക്‌സിൻ കോവിഷീൽഡ് എന്ന പേരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിർമ്മിച്ചത്. ഡിമാൻഡ് സംബന്ധമായ കാരണങ്ങളാണ് തീരുമാനത്തിന് പിറകിലെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം.
No comments
Post a Comment