പോലീസിന് വീണ്ടും നാണക്കേട്; പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി
പത്തനംതിട്ട: പോക്സോ, സൈബർ കേസിലെ പ്രതി പത്തനംതിട്ട പോലീസിന്റെ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി. ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി വിമാനത്താവളത്തിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയാണ് ചാടിപ്പോയത്.
ഡൽഹിയിൽ നിന്നും ഇയാളെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. തമിഴ്നാട്ടിലെ കാവേരിപ്പട്ടണത്ത് വച്ചാണ് പോലീസിനെ വെട്ടിച്ച് പ്രതി മുങ്ങിയത്. പ്രാഥമിക ആവശ്യത്തിന് പോകണമെന്ന് ആവശ്യപ്പെട്ട പ്രതി പോലീസ് കബളിപ്പിച്ച് രക്ഷപെടുകയായിരുന്നു.
ഇയാൾക്കായി കേരള പോലീസും തമിഴ്നാട് പോലീസും പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്. രണ്ട് വർഷമായി പോലീസിനെ വെട്ടിച്ച് നടന്ന പ്രതിയെയാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി പോലീസ് നാട്ടിൽ എത്തിച്ചത്. ഇയാളാണ് രക്ഷപെട്ടത്.
സംഭവത്തെക്കുറിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പോലീസുകാർക്കെതിരേ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്.
No comments
Post a Comment