Header Ads

  • Breaking News

    ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമെന്ന് കെ.എസ്.ഇ.ബി



    കണ്ണൂർ : ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുഉള്ള വൈദ്യുതി സൗജന്യമാണെന്ന് കെ.എസ്.ഇ.ബി. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതിയാണ് സൗജന്യമായി നല്‍കുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. 

    ഉപകരണങ്ങള്‍ക്ക് പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂർ എന്നിവ അടിസ്ഥാനമാക്കി അതത് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കണക്കാക്കും. ആറ് മാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുന്നത്. അതിന് ശേഷം, ജീവന്‍ രക്ഷാ സംവിധാനം തുടര്‍ന്നും ആവശ്യമാണെന്ന ഗവ. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്‍മേല്‍ ഇളവ് വീണ്ടും അനുവദിക്കും. ഈ ആനുകൂല്യം ലഭിക്കാന്‍ വെള്ള കടലാസില്‍ സത്യവാങ്ങ്മൂലം നല്‍കിയാല്‍ മതിയാകുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. 


    No comments

    Post Top Ad

    Post Bottom Ad