Header Ads

  • Breaking News

    കണ്ണൂർ യൂണിവേഴ്സിറ്റി യു ജി അഡ്മിഷൻ പ്രക്രിയയിലെ ആശങ്കകൾ അകറ്റുക - കെ എസ് യു





    കണ്ണൂർ യൂണിവേഴ്സിറ്റി യു ജി അഡ്മിഷൻ അപേക്ഷയുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പരിഹരിക്കാൻ ഉടനടി നടപടി വേണമെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ.ഇന്ന് വി സി യുമായി കെ എസ് യു നേതാക്കൾ ചർച്ച നടത്തും 

    സെർവർ തകരാർ കാരണം നിരവധി വിദ്യാർത്ഥികളാണ് അഡ്മിഷന് അപേക്ഷിക്കാൻ പ്രയാസപ്പെടുന്നത്.നെറ്റ് വർക്കിന്റെ ബാൻഡ് വിഡ്ത്ത് വർധിപ്പിക്കണമെന്നും പണമടയ്ക്കാൻ ഒന്നിലധികം  മാർഗങ്ങൾ സ്വീകരിക്കണമെന്നും മറ്റ് സാങ്കേതിക തടസങ്ങൾ മുഴുവനായും നീക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലെ തടസങ്ങൾ കാരണം അപേക്ഷ നൽകാൻ പ്രയാസം നേരിട്ടവർക്ക് എഡിറ്റ്‌ ചെയ്യാനുള്ള അവസരമൊരുക്കാനും അപേക്ഷ തീയതി നീട്ടി നൽകി കൂടുതൽ സമയം അനുവദിക്കാനും യൂണിവേഴ്സിറ്റി ഇടപെടൽ ഉണ്ടാവണമെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ കൂട്ടിച്ചേർത്തു.

    +2 വിന് ഗ്രേസ് മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് അഡ്മിഷൻ പ്രക്രിയയിൽ വെയിറ്റേജ് ലഭിക്കില്ലെന്ന തീരുമാനം വന്നപ്പോൾ എൻ.എസ്.എസ് അടക്കമുള്ള സംഘടനകളിൽ പ്രവർത്തിച്ച, മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ച വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കും അഡ്മിഷൻ പ്രക്രിയയിൽ വെയിറ്റേജും കിട്ടാത്ത സാഹചര്യമുണ്ടാകുന്നുണ്ടെന്നും ഗ്രേസ് മാർക്ക്‌ കൂട്ടിച്ചേർക്കാത്ത വിദ്യാർത്ഥികൾക്ക് അഡ്മിഷൻ പ്രക്രിയയിൽ വെയിറ്റേജ് നൽകാനുള്ള നടപടി കൈക്കൊള്ളണമെന്നുമടക്കം ആവശ്യപ്പെട്ട് കെ എസ് യു നേതാക്കൾ ഇന്ന്(23-05-2024) വൈസ് ചാൻസലർ എസ് ബിജോയ്‌ നന്ദനുമായി ചർച്ച നടത്തും.

    No comments

    Post Top Ad

    Post Bottom Ad