Header Ads

  • Breaking News

    കോഴിക്കോട് ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടു തൊഴിലാളികൾ മരിച്ചു.


    കോഴിക്കോട് : കോവൂർ ഇരിങ്ങാടൻപള്ളിയിൽ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളിയാഴ്ച വൈകുന്നേരം കാളാണ്ടിത്താഴത്തെ അമ്മാസ് ദാബ ഹോട്ടലിലാണ് സംഭവം.

    അഗ്നിരക്ഷാ സേന എത്തി ഇരുവരെയും പുറത്തെടുത്ത് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

    No comments

    Post Top Ad

    Post Bottom Ad