യുവാവിനെ ആക്രമിച്ച മൂന്ന് പേർക്കെതിരെ കേസ്.
മയ്യിൽ: സ്കൂട്ടറിൽ പോകുകയായിരുന്ന യുവാവിനെ മുൻ ഭാര്യയും മറ്റു രണ്ടു പേരും ചേർന്ന് ആക്രമിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു.കയരളം കൊറളായിയിലെ കെ.സി.മുഹമ്മദ് ഷാഫി (47) യുടെ പരാതിയിലാണ് അബ്ദുൾ ഖാദർ, മുൻ ഭാര്യ ഫൗസിയ,m കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.mഇക്കഴിഞ്ഞ രണ്ടാം തീയതി ഉച്ചക്ക് 2.30നായിരുന്നു പരാതിക്കാസ്‌പദമായ സംഭവം. മുൻഭാര്യയായ രണ്ടാം പ്രതി കൊണ്ടുപോയ അഞ്ചു പവന്റെ ആഭരണം തിരിച്ചു ചോദിച്ച വിരോധത്തിൽ സ്കൂട്ടറിൽ പോകുകയായിരുന്ന പ രാതിക്കാരനെ കയരളം പാടിക്കുന്ന് റോഡിൽ പൂവട്ടിൽ വെച്ച് തടഞ്ഞു നിർത്തി സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുത്ത പ്രതികൾ ദേഹത്ത് മുറിവേൽപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
No comments
Post a Comment