Header Ads

  • Breaking News

    പഠനനിലവാരം മെച്ചപ്പെടുന്നു എന്ന ധാരണ ഉണ്ടാക്കാൻ കഴിഞ്ഞു; പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പരിഷ്കരണങ്ങൾക്ക് പൂർണ്ണപിന്തുണ: മുഖ്യമന്ത്രി




    പൊതു വിദ്യാഭ്യാസവകുപ്പ് നടത്തുന്ന എല്ലാ പരിഷ്കാരങ്ങൾക്കും പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളുടെ അഭിവൃദ്ധിക്ക് അധ്യാപകരുടെ പങ്ക് അനിവാര്യമെന്നും മുഖ്യമന്ത്രി. ഹയർസെക്കൻഡറി പാഠ്യപദ്ധതിയും പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനവും, യൂണിഫോം വിതരണവും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിർവഹിച്ചു.2016 വരെ പൊതു വിദ്യാലയങ്ങൾ കൂട്ടത്തോടെ അടച്ച പൂട്ടുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പൊതു വിദ്യാഭ്യാസ യജ്ഞത്തിലൂടെ സംസ്ഥാന സർക്കാർ വിദ്യാർത്ഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് തിരികെ എത്തിച്ചു. കൊഴിഞ്ഞുപോയതിന്റെ ഇരട്ടിയിലധികം വിദ്യാർഥികളെ തിരികെ എത്തിച്ചത്. പുസ്തകങ്ങളും യൂണിഫോമും സ്കൂൾ തുറക്കും കൃത്യമായി നൽകുന്ന സംസ്ഥാനമായി കേരളം മാറി. അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കി വിദ്യാർത്ഥി കേന്ദ്രീകൃതമായ വിദ്യാഭ്യാസത്തിലേക്കാണ് വകുപ്പു മാറിയത്.വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന എല്ലാ പരിഷ്കാരങ്ങൾക്കും പൂർണ്ണ പിന്തുണയും മുഖ്യമന്ത്രി വ്യക്തമാക്കി. ഹൈസ്കൂൾ തലത്തിൽ നടപ്പിലാക്കിയ പാഠ്യപദ്ധതി പരിഷ്കരണം ഹയർസെക്കൻഡറി തലത്തിലും നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പറഞ്ഞു. പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനവും യൂണിഫോം വിതരണ ഉദ്ഘാടനവും തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രിമാരായ പി രാജീവ് വി ശിവൻകുട്ടി ജി ആർ അനിൽ തുടങ്ങിയവർ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad