Header Ads

  • Breaking News

    മാവേലി എക്സ‌്പ്രസിൽ ഒരു ജനറൽ കോച്ച് കുറച്ചു ; ഒരു സ്ലീപ്പർ കോച്ച് കൂട്ടി



    കണ്ണൂർ :- മാവേലി എക്സ‌്‌പ്രസിൽ ഒരു സ്ലീപ്പർ കോച്ച് കൂട്ടി. ഒരു ജനറൽ കോച്ച് കുറച്ചാണ് - സ്ലീപ്പർ ഘടിപ്പിക്കുന്നത്. നിലവിൽ മാവേലി എക്സ‌്പ്രസിന് 24 കോച്ചുണ്ട്. ഒൻപത് സ്ലീപ്പറും ആറ് ജനറൽ കോച്ചും ഏഴ് എ.സി കോച്ചും രണ്ട് എസ്.എൽ.ആർ കോച്ചുമാണുള്ളത്. 

    മംഗളൂരു-തിരുവനന്തപുരം (16603) വണ്ടിയിൽ മെയ് 15 മുതൽ 22 വരെയാണ് അധിക സ്ലീപ്പർ കോച്ച് ഉണ്ടാകുക. തിരുവനന്തപുരം-മംഗളൂരു (16604) വണ്ടിയിൽ മെയ് 16 മുതൽ 23 വരെ ഒരു കോച്ച് അധികമുണ്ടാകും. യാത്രാത്തിരക്ക് പരിഗണിച്ചാണ് ഒരു സ്ലീപ്പർ കോച്ച് കൂട്ടിയതെന്ന് റെയിൽവേ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad