Tuesday, January 28.

Header Ads

  • Breaking News

    അനുമതി വാങ്ങിയില്ല’- കണ്മണി അൻപോട് ഗാനത്തിന്റെ പേരിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ഇളയരാജ


    1111-234

    ചെന്നൈ: മലയാളികൾ മാത്രമല്ല അങ്ങ് തമിഴ്നാട്ടിലും ആരാധകരെ സൃഷ്‌ടിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രത്തിലെ ഏറ്റവും ഹൈലൈറ്റ് ആയി നിന്ന ഒന്നായിരുന്നു ‘കണ്മണി അൻപോട്’ഗാനം. എന്നാൽ ഇപ്പോൾ ഇതാ ഇളയരാജ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. മഞ്ഞുമ്മൽ ബോയ്സിൽ ഈ ഗാനം ഉൾപ്പെടുത്തിയത് അനുമതി തേടാതെയാണെന്ന് കാട്ടി ആണ് ഇളയരാജ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

    ‘കണ്മണി അൻപോട് ’ഗാനം ഉൾപ്പെടുത്തിയതിന് അനുമതി തേടിയിരുന്നില്ലെന്ന് വ്യക്തമാക്കിയ ഇളയരാജ, ടൈറ്റിൽ കാർഡിൽ പരാമർശിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്നും വ്യക്തമാക്കിയാണ് വക്കീൽ നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്ന് ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്.

    പകർപ്പവകാശ നിയമം ലംഘിച്ചെന്നതാണ് ഇളയരാജ വക്കീൽ നോട്ടീസിൽ പ്രധാനമായും ചൂണ്ടികാട്ടിയിരിക്കുന്നത്. ഒന്നുകിൽ അനുമതി തേടണമെന്നും അല്ലെങ്കിൽ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നും ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഇളയരാജ വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്


    No comments

    Post Top Ad

    Post Bottom Ad