കണ്ണൂരിലെ ജനകീയ ഡോക്ടർ രൈരു ഗോപാലിന്റെ ഗേറ്റിനുമുന്നിലെ കുറിപ്പ്: ‘ജോലി ചെയ്യാനുള്ള ആരോഗ്യമില്ല… അതുകൊണ്ട് പരിശോധന നിർത്തുന്നു
ആതുരസേവനം കച്ചവടമാകുന്ന കാലത്ത് നാമമാത്രമായ ഫീസ് വാങ്ങി (നിരവധി രോഗികളെ ഫീസൊന്നും വാങ്ങാതെയും) കണ്ണൂരിന്റെ ആരോഗ്യം കാത്ത ജനപ്രിയ ഡോക്ടർ രൈരു ഗോപാൽ പരിശോധന നിർത്തി. ലക്ഷക്കണക്കിന് കണ്ണൂരുകാർക്ക് മരുന്നും സ്നേഹവും കുറിച്ചുകൊടുത്താണ് ഡോക്ടർ വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്. ‘എന്റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിർത്തുകയാണെന്ന ബോർഡ് ഗേറ്റിൽ തൂക്കിയാണ് അമ്പത് വർഷത്തിലേറെ രോഗികളെ ചികിൽസിച്ച ഡോക്ടർ വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.
No comments
Post a Comment