Header Ads

  • Breaking News

    പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായം




    കണ്ണൂർ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് കണ്ണൂര്‍ ജില്ലാ ഓഫീസില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ എല്‍ കെ ജി, ഒന്നാം ക്ലാസില്‍ പുതുതായി പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് പഠന ഉപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായം നല്‍കുന്നു.

    വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളില്‍ നിന്നും ലഭ്യമാക്കിയ സാക്ഷ്യപത്രവും അംഗങ്ങളുടെ ക്ഷേമനിധി അംഗത്വ കാര്‍ഡ്, ഇതുവരെ ക്ഷേമനിധിയില്‍ അംശദായം അടച്ച രസീതികള്‍, ആധാര്‍ കാര്‍ഡ്, അംഗത്തിന്റെ ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ പത്തിനകം ബോര്‍ഡിന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 0497 2970272.

    No comments

    Post Top Ad

    Post Bottom Ad