Header Ads

  • Breaking News

    കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ : ഉദ്യോഗസ്ഥരുടെ ഒന്നാം റാൻഡമൈസേഷൻ പൂർത്തിയായി.



    കണ്ണൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ലോകസഭ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്കുള്ള ഉദ്യോഗസ്ഥരുടെ ഒന്നാം റാൻഡമൈസേഷൻ കഴിഞ്ഞ് ജില്ലാ കലക്ടർ നിയമന ഉത്തരവ് പുറപ്പെടുവിച്ചു. കണ്ണൂർ പാർലമെൻറ് മണ്ഡലത്തിലേക്കുള്ള വോട്ടുകൾ എണ്ണുന്നതിനായി കൗണ്ടിംഗ് സൂപ്പർവൈസർ , കൗണ്ടിംഗ് അസിസ്റ്റൻറ് എന്നിവർ ഉൾപ്പെടുന്ന കൗണ്ടിംഗ് ടീമിനെയും മൈക്രോ ഒബ്സർവർമാരെയുമാണ് റിസർവ് സഹിതം പോസ്റ്റ് ചെയ്തിട്ടുള്ളത്.

    ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാര്‍ക്കുള്ള പോസ്റ്റിംഗ് ഓര്‍ഡര്‍ ഓണ്‍ലൈനായി സ്ഥാപനമേധാവികൾക്ക് ലഭ്യമാകും. പോസ്റ്റിംഗ് ഓര്‍ഡര്‍, ഓർഡർ സോഫ്റ്റ്വെയർ മുഖേന ഡൗണ്‍ലോഡ് ചെയ്ത് ഉടൻ തന്നെ അതത് ജീവനക്കാര്‍ക്ക് സ്ഥാപനമേധാവികൾ നല്‍കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജീവനക്കാർക്ക് ഓർഡർ നൽകിയതിന്റെ സ്റ്റാറ്റസ് സ്ഥാപന മേധാവികൾ ഓർഡർ സോഫ്റ്റ്വെയറിൽ അപ്‌ഡേറ്റ് ചെയ്യണം.

    ഉദ്യോഗസ്ഥർക്ക് പോസ്റ്റിംഗ് ഓർഡർ www.order.ceo.kerala.gov.in ൽ ലഭ്യമാണ്. കൗണ്ടിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥർക്കും മെയ് 21 ന് കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളിലുമായി ആദ്യഘട്ട പരിശീലനം നല്‍കും. പോസ്റ്റിംഗ് ഓർഡറിൽ തന്നെ പരിശീലന കേന്ദ്രം സംബന്ധിച്ച വിവരവും സമയവും രേഖപ്പെടുത്തിയിട്ടുണ്ട്.


    No comments

    Post Top Ad

    Post Bottom Ad