Header Ads

  • Breaking News

    പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്തില്ലങ്കിൽ അസാധുവാകും? വ്യാജ വാര്‍ത്തയാണെന്ന് യുഐഡിഎഐ.



    കണ്ണൂർ :പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്തില്ലായെങ്കില്‍ ജൂണ്‍ 14 ന് ശേഷം അസാധുവാകുമെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചാരണം. ഇത് വ്യാജ വാര്‍ത്തയാണെന്ന് യുഐഡിഎഐ അറിയിച്ചു.

    10 വര്‍ഷത്തിന് ശേഷവും ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്തില്ലെങ്കിലും അവയുടെ സാധുത തുടരുമെന്നും യുഐഡിഎഐ കൂട്ടിച്ചേര്‍ത്തു. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ഈ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത് കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു വാര്‍ത്തയെ തുടര്‍ന്നാണ്. ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി 2024 ജൂണ്‍ 14 വരെ കേന്ദ്രം നീട്ടിയിരുന്നു. നേരത്തെ മാര്‍ച്ച് 14 വരെയായിരുന്നു സമയപരിധി. എന്നാല്‍ സൗജന്യമായി ഓണ്‍ലൈനായി രേഖകള്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ജൂണ്‍ 14 വരെ നീട്ടിയത്. ഇതാണ് ജൂണ്‍ 14ന് മുമ്പ് പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്തില്ലായെങ്കില്‍ അസാധുവാകും എന്ന തരത്തില്‍ അഭ്യൂഹം പരക്കാന്‍ ഇടയാക്കിയതെന്നും യുഐഡിഎഐ വിശദീകരിച്ചു.

    No comments

    Post Top Ad

    Post Bottom Ad