Header Ads

  • Breaking News

    ആര്‍സിബി-സിഎസ്‌കെ പോരാട്ടത്തിന് മഴ ഭീഷണി;ബംഗളൂരുവില്‍ ഓറഞ്ച് അലര്‍ട്ട്!മത്സരം നടക്കാനുള്ള സാധ്യത മങ്ങി



    ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു - ചെന്നൈ സൂപ്പര്‍ കിംഗ്സ് നിര്‍ണാക മത്സരം മഴയെടുക്കാന്‍ സാധ്യത. ശനിയാഴ്ച്ച ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കേണ്ടത്. ഇരുവരുടേയും സീസണിലെ അവസാന മത്സരമാണിത്. ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കുന്ന രീതിയില്‍ ജയിച്ചാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ബംഗളൂരുവില്‍.

    മത്സരം നടക്കേണ്ട ശനി മുതല്‍ തിങ്കള്‍ വരെയാണ് ഓറഞ്ച് അലേര്‍ട്ട്. ശനിയാഴ്ച്ച 75 ശതമാനം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. അതും രാത്രി എട്ട് മണി മുതല്‍ 11 വരെ. കാലാവസ്ഥ പ്രവചന പ്രകാരം മത്സരം നടക്കാനിടയില്ല. ഇടിയോട് കൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. മത്സരം മഴ മുടക്കുകയാണെങ്കില്‍ പോയിന്റ് പങ്കിടേണ്ടിവരും. അങ്ങനെ വന്നാല്‍ 15 പോയിന്റോടെ ചെന്നൈ പ്ലേ ഓഫിന് യോഗ്യത നേടും. ആര്‍സിബിക്ക് 13 പോയിന്റ് മാത്രമെ നേടാന്‍ സാധിക്കൂ. മത്സരം നടക്കാന്‍ വിദൂരസാധ്യത മാത്രമാണുള്ളത്

    നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന് 14 പോയിന്റുണ്ട്. +0.528 നെറ്റ് റണ്‍റേറ്റുമുണ്ട്. ആര്‍സിബി 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. +0.387 നെറ്റ് റണ്‍റേറ്റാണ് ആര്‍സിബിക്ക്. നെറ്റ് റണ്‍റേറ്റില്‍ വലിയ അന്തരമില്ലാത്തതിനാല്‍ ചെന്നൈക്കെതിരായ മത്സരത്തില്‍ 18 റണ്‍സിന്റെ വ്യത്യാസത്തിലെങ്കിലും ജയിച്ചാല്‍ ആര്‍സിബിക്ക് പ്ലേ ഓഫില്‍ കടക്കാന്‍ സാധിക്കുമായിരുന്നു. അതുപോലെ റണ്‍സ് പിന്തുടരുകയാണെങ്കില്‍ 11 പന്തുകളെങ്കിലും ബാക്കി നിര്‍ത്തി ആര്‍സിബി ലക്ഷ്യത്തിലെത്തുകയും വേണം. ഇപ്പോഴത്തെ ഫോമില്‍ ആര്‍സിബിക്ക് അനായാസം കഴിയുന്ന കാര്യമായിരുന്നിത്.

    ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടാല്‍ മാത്രമെ ഹൈദരാബാദിന് ആദ്യ നാലില്‍ നിന്ന് പുറത്താവുമെന്ന് പേടിക്കേണ്ടതുള്ളൂ. ഹൈദരാബാദ് -ഗുജറാത്ത് ടൈറ്റന്‍സിനെതിരേയാണ് മത്സരം.മഴ മൂലം ഇതുവരെ ടോസ് ചെയ്തില്ല

    No comments

    Post Top Ad

    Post Bottom Ad