എഴുത്തുകാരിയും നോബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു
ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ കനേഡിയന്‍ എഴുത്തുകാരി ആലിസ് മണ്‍റോ അന്തരിച്ചു. നോബേല്‍ സമ്മാന ജേതാവായ ആലിസിന്റെ അന്ത്യം 93 വയസിലാണ്. വര്‍ഷങ്ങളായി ഡിമെന്‍ഷ്യ ബാധിച്ച് ചികിത്സയിലിരിക്കെ ഒട്ടാവയില്‍ വച്ചാണ് മരണം.1931 ജൂലായ് പത്തിനാണ് ആലിസ് ജനിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ ആദ്യ കഥ പ്രസിദ്ധീകരിച്ചു. 2013ല്‍ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനവും 2009ല്‍ മാന്‍ബുക്കര്‍ സമ്മാനവും നേടിയ ആലിസിന്റെ ആദ്യ കഥാസമാഹാരമായ ഡാന്‍സ് ഒഫ് ദി ഹാപ്പി ഷേഡ്‌സ് കാനഡയിലെ ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്‌കാരമായ ഗവര്‍ണര്‍ ജനറല്‍ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. നിരുപകര്‍ ആന്റണ്‍ ചെക്കോവിനോട് ഉപമിക്കുന്ന ആലിസ് മണ്‍റോ കഥയുടെ ക്രാഫ്റ്റില്‍ ഏറെ ശ്രദ്ധിക്കുന്ന എഴുത്തുകാരിയാണ്. തന്റെ ചെറുകഥകളിലൂടെ സാധാരണക്കാരുടെ കഥകള്‍ ഏറെയും പറഞ്ഞ ആലിസ് സ്വന്തം ഗ്രാമമായ തെക്കന്‍ ഒന്റാറിയോ ആണ് പശ്ചാത്തലമാക്കാറുണ്ടായിരുന്നതും
No comments
Post a Comment