Header Ads

  • Breaking News

    പ്ലസ് വൺ: ആദ്യദിനത്തിൽ ലക്ഷത്തിലേറെ അപേക്ഷകർ.


    കണ്ണൂർ : പ്ലസ് വൺ ഏകജാലകം വഴി സംസ്ഥാനത്ത് ആദ്യദിനത്തിൽ ഒരു ലക്ഷത്തിലേറെ അപേക്ഷകർ. ഇന്നലെ രാവിലെ 9 മണിയോടെ ആരംഭിച്ച ഓൺലൈൻ അപേക്ഷകൾ വൈകുന്നേരം മൂന്ന് മണിയോടെ 89,369 എണ്ണമായി. ആറു മണിയോടെ ഒരു ലക്ഷം കടന്നു.

    മലപ്പുറം ജില്ലയിൽനിന്നാണ് കൂടുതൽ അപേക്ഷകൾ. 12,062 അപേക്ഷകളാണ് ആദ്യദിനത്തിൽ ലഭിച്ചത്. പാലക്കാട് 9602, തിരുവനന്തപുരം 7774, എറണാംകുളം 7438 അപേക്ഷകളും ലഭിച്ചു. കോഴിക്കോട് 7168 അപേക്ഷകളാണ് ലഭിച്ചത്. കൊല്ലം 6802, പത്തനംതിട്ട 3709, ആലപ്പുഴ 6466, കോട്ടയം 5804, ഇടുക്കി 3369, തൃശൂർ 6475, വയനാട് 2369, കണ്ണൂർ 6066, കാസർകോട് 4265 അപേക്ഷകളുമാണ് ലഭിച്ചത്.25 വരെയാണ് അപേക്ഷ സ്വീകരിക്കുക.

    സ്കൂ‌ളുകളിൽ അപേക്ഷകരെ സഹായിക്കാൻ പ്രത്യേക ഹെൽപ്പ് ഡെസ്ക്കുകൾ തുറന്നിട്ടുണ്ട്. ട്രയൽ അലോട്ട്മെന്റ് 29ന് നടക്കും. പിഴവുകൾ തിരുത്താൻ ഇതു വഴി അവസരമുണ്ടാകും. ഒന്നാം അലോട്ട്മെന്റ്റ് ജൂൺ 5 നും രണ്ടാം അലോട്ട്മെന്റ് ജൂൺ 12 നും മൂന്നാം അലോട്ട്മെന്റ് ജൂൺ 19നും നടക്കും. ക്ലാസുകൾ ജൂൺ 24 മുതൽ ആരംഭിക്കും. പിന്നീട് സ്പ്ലിമെന്റ്ററി അലോട്ട്മെൻ്റ് അടക്കം മെറിറ്റ് പ്രവേശനം ജൂലൈ 30 വരെ നൽകും

    No comments

    Post Top Ad

    Post Bottom Ad