കേരള തീരത്ത് അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ടു. മറ്റന്നാളോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യത.
കണ്ണൂർ : കേരള തീരത്തിന് അരികിലായി ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ടു.
തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിൻ്റെ ഫലമായി കേരളത്തിൽ മഴ ശക്തമാകുകയാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദമായി മാറി.ഇത് മറ്റന്നാളോടെ ചുഴലികാറ്റായി മാറാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം വിലയിരുത്തൽ
No comments
Post a Comment