Header Ads

  • Breaking News

    കുറ്റ്യാട്ടൂർ സ്വദേശിനി മക്കയിൽ മരണപ്പെട്ടു



    മക്ക :- ഖത്തറിൽ നിന്നും ഉംറ നിർവഹിക്കാനായി പോയ സംഘത്തിലെ യുവതി മക്കയിൽ മരണപ്പെട്ടു.  കുറ്റ്യാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) ആണ്​ ​ഉംറ നിർവഹിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചത്​. 

    ഭർത്താവ്​ ഷറഫുദ്ദീൻ സഖാഫി തളിപ്പറമ്പ്​ അമീറായ ഖത്തറിൽ നിന്നുള്ള അറഫാത്ത്​ ഉംറ ഗ്രൂപ്പ്​ അംഗമായാണ്​ സുഹൈല മക്കയിലേക്ക്​ യാത്രയായത്​. ഞായറാഴ്​ച രാത്രിയിൽ ഹറമിൽ പ്രാർത്ഥന നിർവഹിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു​. പുലർച്ചെയോടെ മരണപ്പെട്ടു. ഖത്തറിൽ സന്ദർശക വിസയിലെത്തിയ ശേഷം ഉംറക്കായി പുറപ്പെട്ടതായിരുന്നു ഇവർ. 

    അബ്​ദുറഹ്​മാൻ - കുഞ്ഞാമിന ദമ്പതികളുടെ മകളാണ്.

    മക്കൾ : റഹ്മത്ത് (ആറ് വയസ്സ്), മുഹമ്മദ് (അഞ്ചു വയസ്സ്​). 

    മയ്യിത്ത്​ മക്കയിൽ തന്നെ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad